സരിന് നൽകിയ ശമ്പളം വലുതല്ല: തോമസ് ഐസക്
Thursday 15 May 2025 1:03 AM IST
കണ്ണൂർ: വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ. പി.സരിന് നൽകിയ ശമ്പളം വലുതാണെന്ന് തോന്നുന്നില്ലെന്ന് മുഖ്യ ഉപദേഷ്ടാവായ ഡോ. തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സരിനെ പോലെ ഐ.എ.എസ് യോഗ്യതയുള്ള ഒരാൾക്ക് 80,000 രൂപ അധിക ശമ്പളമല്ല. മുൻ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ വിജ്ഞാന മിഷനിൽ നേതൃത്വം നൽകാൻ എത്തുന്നുണ്ടെന്നും പറഞ്ഞു. മൂന്നുലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നും അദ്ദേഹം ചോദിച്ചു.