നടന്നത് അസാധാരണ സംഭവം,​ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വ ബെയ്ലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി

Wednesday 14 May 2025 8:04 PM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്. ബെയ്ലിൻ ദാസിന് കോടതിയിൽ ഹാജരാകുന്നതിൽ ഇന്ന് മുതൽക്കാണ് ബാർ കൗൺസിൽ വിലക്കേർപ്പെടുത്തിയത്. അച്ചടക്ക നടപടി കഴിയുന്നത് വരെ.യാണ് വിലക്ക്. ബെയ്‌ലിൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ‌ടി.എസ്. അജിത്ത് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ​ ​വഞ്ചി​യൂ​ർ​ ​ജി​ല്ലാ​ ​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​ ​പാ​റ​ശാ​ല​ ​കോ​ട്ട​വി​ള​ ​പു​തു​വ​ൽ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ജെ.​വി.​ശ്യാ​മി​ലിയെ ​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​കൻ​ ​ മർദ്ദിച്ചത്. അ​കാ​ര​ണ​മാ​യി​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​തി​നാ​യി​രു​ന്നു​ ​മൃ​ഗീ​യ​ത. കൈ​കൊ​ണ്ടും​ ​നി​ലം​തു​ട​യ്ക്കു​ന്ന​ ​മോ​പ്പ് ​സ്‌​റ്റി​ക്കു​കൊ​ണ്ടു​മു​ള്ള​ ​അ​ടി​യേ​റ്റ് ​അ​ഭി​ഭാ​ഷ​ക​യു​ടെ​ ​മു​ഖം​ ​ക​ല​ങ്ങി.​ ​​ ​ച​ത​ഞ്ഞ് ​നീ​രു​വ​ന്ന് ​വീ​ങ്ങി.​ ​വ​ല​തു​ക​ണ്ണി​നും​ ​താ​ടി​യെ​ല്ലി​നും​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​ക​ണ്ണി​നു​താ​ഴെ​ ​നേ​രി​യ​ ​പൊ​ട്ട​ലു​ണ്ടാ​യി.​ ​ ​ ആറ്​ ​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​അ​മ്മ​യാ​ണ് ​ശ്യാ​മി​ലി.​ ​

അതേസമയം യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.