അങ്കണവാടി അ​ദ്ധ്യാപക പരിശീലന ശിൽപശാല

Thursday 15 May 2025 12:04 AM IST
അങ്കണവാടി അ​ദ്ധ്യാപകർ​ക്ക് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു

​രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെ അങ്കണവാടി അ​ദ്ധ്യാപകർ​ക്ക് പരിശീലനം നൽകി. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് അ​ദ്ധ്യാപകൻ ഡോ. കെ.എം ശരീഫ് ക്ലാസെടുത്തു. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് മൾട്ടിമീഡിയ ഹാളിൽ പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അ​ദ്ധ്യക്ഷത വഹി​ച്ചു. കോഴിക്കോട് റൂറൽ സി.ഡി.പി.ഒ സി.ടി സൈബുന്നിസ മുഖ്യാതിഥിയായി. കെ.ഷൈന, ഡോ. ടി.കെ ഉമർ ഫാറൂഖ്, ഷാദിൽ എം, എ നജാത് എന്നിവർ പ്രസംഗിച്ചു. അസ്മിന എൻ.പി , ഡിജോ ജോസ്, ഫാത്തിമ ലുത്ഫ, മുർഷിദ തസ്‌നിം എന്നിവർ നേതൃത്വം നൽകി.