കഞ്ചാവുമായി പിടിയിൽ

Wednesday 14 May 2025 8:10 PM IST

ചോറ്റാനിക്കര: അരക്കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി സദാം ഹുസൈനെ (32) വാടകവീട്ടിൽ നിന്ന് മുളന്തുരുത്തി പൊലീസ് എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കാഞ്ഞിരമറ്റത്തുള്ള വാടകവീട്ടിൽ കഴിഞ്ഞ ഒരു വർഷമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർ പ്രിൻസ്, എ.സി.പി.ഒ ശ്രീജിത്ത്, ഷിയാസ്, പോലീസ് ഡ്രൈവർ സനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.