പൂർവ വിദ്യാർത്ഥി, അദ്ധ്യാപക സംഗമം
Wednesday 14 May 2025 8:15 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ സംഘടിപ്പിച്ച സംഗമം പ്രിൻസിപ്പൽ ഡോ.പി .ജി .ജയശ്രീ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ. എസ് .പരീത്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി .ഡി .സുഗതൻ, പി .എസ് .ഗംഗ, വി .എ .പൗസി, പി .ഹരി, ഷമീന ബീഗം, പി .ഐ .ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.