കോഴ്സുകൾ
Wednesday 14 May 2025 9:29 PM IST
അടൂർ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന എസ്. എസ്. എൽ. സി ജയിച്ചവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം), പ്ലസ് ടു (കോമേഴ്‌സ് )/ബി. കോം /എച്ച്. ഡി. സി /ജെ. ഡി. സി /ബി. ബി. എ ജയിച്ചവർക്കായി മൂന്നു മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി. എസ്. ടി യൂസിങ് ടാലി എന്നി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷി ക്കാം. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സബ്സെന്റർ ഓഫീസുമായി നേരിട്ടോ 9947123177 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം