വർണക്കൂട്ട്

Wednesday 14 May 2025 9:30 PM IST

പള്ളിക്കൽ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം ബാലവേദിയുടെ നേതൃത്വത്തിൽ വർണക്കൂട്ട് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്റ്റെൻസിൽ ഉപയോഗിച്ച് തുണിയിലേക്കോ ഭിത്തിയിലേക്കോ സ്കിന്നിലേക്കോ മനോഹരമായ ചിത്രങ്ങൾ നേരിട്ട് എളുപ്പം പകർത്താവുന്ന പെയിന്റിംഗ് പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്.പരിശീലനം നേടിയവർക്ക് വിവിധ പ്രതലങ്ങളിൽ സ്റ്റെൻസിലിന്റെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനാകും. ബി ആർ സി ട്രെയിനർ കൃഷ്‌ണശ്രീ ക്ലാസ് നയിച്ചു. ബാലവേദി സെക്രട്ടറി ആവണി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി ട്രഷറർ ചിന്നു വിജയൻ, ദർശന സന്തോഷ്, ശ്യാമ യു എന്നിവർ സംസാരിച്ചു