പട്ടയം നൽകണം
Wednesday 14 May 2025 9:31 PM IST
മല്ലപ്പള്ളി: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ കൊറ്റനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ തല ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഡി സജി ഉദ്ഘാടനം ചെയ്തു.കെ. എസ് ശ്രീജിത്ത്,ബീനാ അനിൽ,കെ രാജൻകുട്ടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ സതീഷ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,മണ്ഡലം കമ്മറ്റിയംഗങ്ങളായ പ്രകാശ് പി.സാം,ഷിബു ലൂക്കോസ്,നവാസ്ഖാൻ,പി.പി സോമൻ,ശിവൻകുട്ടി നായർ,എം.ബി ബിജു,റോബി എബ്രഹാം,സി.കെ ജോമോൻ,എലിസബത്ത് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറിയായി അനിൽ കേഴപ്ലാക്കൽ,അസി.സെക്രട്ടറിയായി കെ.എസ് ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.