പ്രതിഷേധിച്ചു

Wednesday 14 May 2025 9:33 PM IST

പത്തനംതിട്ട:കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിലിടാൻ ശ്രമിക്കുന്ന വനപാലകരുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ ദിവസം കോന്നിിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂവുടമയെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.കൈതച്ചക്ക കൃഷിക്കായി പാട്ടത്തിന് നൽകിയ ഭൂമിയാണത് .ഭൂമി പാട്ടത്തിന് എടുത്തയാൾ കൃഷിസ്ഥലമൊരുക്കുവാൻ എത്തിച്ച മണ്ണ്മാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് അകാരണമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.ഇത്തരം നടപടികളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.വനത്തിനുള്ളിൽ മാത്രം നിലനിൽക്കേണ്ടതാണ് വന്യജീവി സംരക്ഷണ നിയമം.