കുഴൽമന്ദം കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി

Thursday 15 May 2025 1:49 AM IST
മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴൽമന്ദം കൃഷിഭവന് മുന്നിൽ നടത്തിയ ധർണ.

കുഴൽമന്ദം: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുഴൽമന്ദം കൃഷിഭവനിലേക്ക് മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കുഴൽമന്ദം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.രാമകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് മുഖ്യപ്രഭാക്ഷണം നടത്തി. എ.ഗോപിനാഥൻ, പ്രതീഷ് മാധവൻ, എ.ഫിറോസ്ബാബു, സി.രാമചന്ദ്രൻ, എം.സി.മുരളീധരൻ, വി.കെ. സുനിൽ, സി.വി.രാജൻ, പി.കെ.രാജപ്പൻ, കെ.കുമാരൻ, സി.മണി എന്നിവർ സംസാരിച്ചു.