കൃഷിഭവൻ ധർണ

Thursday 15 May 2025 1:51 AM IST
കർഷകരോട് സർക്കാർ വഞ്ചന കാണിക്കുന്നു എന്നാരോപിച്ച് പട്ടഞ്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവന് മുന്നിൽ ധർണ നടത്തുന്നു.

പട്ടഞ്ചേരി: കർഷകരോട് സർക്കാർ വഞ്ചന കാണിക്കുന്നു എന്നാരോപിച്ച് പട്ടഞ്ചേരി മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി സതീഷ് ചോഴിയക്കാട് അദ്ധ്യക്ഷത വഹിച്ചു. രഘുനന്ദൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രദീപ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുരേഷ്, മെമ്പർമാരായ ശൈലജ, പ്രദീപ്, ശോഭനദാസൻ, എൻ.സി.സനാതനൻ, പരമേശ്വരൻ എന്നിവർ സംസാരിച്ചു.