കേരള യൂണി. കലോത്സവം കൊല്ലത്ത്
Thursday 15 May 2025 12:08 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ യുവജനോത്സവത്തിന് കൊല്ലം വേദിയാകും. ഈ മാസവാസാനമാണ് യുവജനോത്സനം നടക്കുക. തീയതി സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എസ്.എൻ കോളേജായിരിക്കും പ്രധാന വേദി. കോളേജ് തല യുവജനോത്സവങ്ങൾ പൂർത്തിയായിട്ടുണ്ട്. സർവകലാശാല യൂണിയനാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്താണ് യുവജനോത്സവം നടന്നത്.