ഡോ. പൽപ്പു കോളേജിനെ ടാൽറോപ് ഏറ്റെടുക്കുന്നു

Thursday 15 May 2025 1:28 AM IST

പാങ്ങോട്: ഇൻഡസ്ട്രി ഓൺഡ് ക്യാംപസ് എന്ന ആശയത്തിലൂടെ ചടയമംഗലം നിയോജക മണ്ഡലത്തിലെ ചിതറ പാങ്ങോട് ഡോ. പൽപ്പു കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിനെ ടാൽറോപ് ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. കോളേജിനെ ഇൻഡസ്ട്രി ഓൺഡ് ക്യാംപസാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനം കോളേജ് ചെയർമാൻ സതീശൻ ജി, ടാൽറോപ് കോ ഫൗണ്ടർ ആൻഡ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായാണ് ഏറ്റെടുക്കൽ നടപടികൾ നടക്കുക.

ഓരോ ഇൻഡസ്ട്രിക്കും തങ്ങൾക്കാവശ്യമായ മാനുഷിക വിഭവശേഷി ക്യാംപസുകളിൽ നിന്നും വികസിപ്പിച്ചെടുക്കാൻ കഴിയുന്നൊരു വിദ്യാഭ്യാസ ആവാസ വ്യവസ്ഥയാണ് ഇൻഡസ്ട്രി ഓൺഡ് ക്യാംപസ് എന്ന ആശയത്തിലൂടെ ടാൽറോപ് വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നതെന്ന് ടാൽറോപ് കോഫൗണ്ടർ ആൻഡ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

ചടങ്ങിൽ കോളേജ് മാനേജർ അഖിൽ സതീഷ്, പ്രിൻസിപ്പൽ ഡോ. ജയസേനൻ, വൈസ് ചെയർമാൻ പാങ്ങോട് ചന്ദ്രൻ, സെക്രട്ടറി വിജയൻ ജെ, ടാൽറോപ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈറാഷ് മസൂദ്, ടാൽറോപ് കമ്മ്യൂണിറ്റി ഡയറക്ടർ ഫസ്‌ന സി.വി, ടാൽറോപ് ഇവെന്റ്‌സ് ഡയറക്ടർ ഹാറൂൺ ബിൻ ഹക്കീം, ടാൽറോപ് പ്രൊഡക്ഷൻ വൈസ് പ്രസിഡന്റ് ഷിജോ അനീഷ് ടി, ടാൽറോപ് സ്റ്റുഡന്റ് റിലേഷൻ വൈസ് പ്രസിഡന്റ് അമൃത എച്ച് എന്നിവരും പങ്കെടുത്തു.