'സിയാൽ 2.0' 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Thursday 15 May 2025 12:29 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 200 കോടി രൂപ ചെലവഴിച്ച് നടപ്പാകുന്ന 'സിയാൽ 2.0' വികസന പദ്ധതി മേയ് 19ന് വൈകിട്ട് അഞ്ചിന് സിയാൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരിക്കുകയാണ്. ഇതോടെ യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ ഏറോ ഡിജിറ്റൽ സമ്മിറ്റ് നടക്കും.

200 കോടിയുടെ വികസന പദ്ധതികൾ

സൈബർ ഭീഷണികളെ തദ്ദേശീയമായി കണ്ടെത്താനും നിർവീര്യമാക്കാനും കഴിയുന്ന 'സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (സിഡോക്)

യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ കഴിയുന്ന 'ഫുൾ ബോഡി സ്‌കാനറുകൾ'

 സുരക്ഷാ പരിശോധന സമയത്ത് ക്യാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന 'ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം'

 നിർമിത ബുദ്ധി അടിസ്ഥാനമാക്കി 4,000 'എ.ഐ നിരീക്ഷണ ക്യാമറ'കൾ, സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സിസ്റ്റം 'സ്മാർട്ട് സെക്യൂരിറ്റി', ലിക്വിഡ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ, ത്രെറ്റ് കണ്ടെയ്ൻമെന്റ് വെസൽ

നിലവിലുള്ള ഓപ്പറേഷണൽ ഡാറ്റാബേസ്, ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റം, ഫ്ലൈറ്റ് അനൗൺസ്‌മെന്റ് സിസ്റ്റം, കോമൺ യൂസ് പാസഞ്ചർ പ്രോസസിംഗ് സിസ്റ്റം, ഡാറ്റ സെന്റർ, നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയുടെ ആധുനികവത്ക്കരണം

സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക്കുകയും യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയുമാണ് സിയാൽ 2.0 ലക്ഷ്യമിടുന്നത്. വിവര സാങ്കേതികവിദ്യയുടെ അനുബന്ധ പദ്ധതികളാണ് സിയാൽ 2.0യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിയാൽ വളർച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്

എസ്. സുഹാസ്

എം.ഡി

സിയാൽ