നെറ്റ്‌വർക്ക് പ്രശ്നം പരിഹരിച്ച് എയർടെൽ

Thursday 15 May 2025 1:35 AM IST

കൊച്ചി: ഉപഭോക്താക്കളെ വലച്ച നെറ്റ്‌വർക്ക് പ്രശ്നം പരിഹരിച്ച് എയർടെൽ. കഴിഞ്ഞ ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഇടങ്ങളിലാണ് എയർടെല്ലിന്റെ നെറ്റ്‌വർക്ക് മണിക്കൂറുകളോളം ഡൗൺ ആയത്. പലർക്കും മൊബൈൽ സിഗ്നൽ പൂർണമായി നഷ്ടപ്പെട്ടു. ഉപഭോക്താക്കളുടെ പരാതികളെ തുടർന്ന് അധികൃതർ ഇടപെട്ടു. ടെക്നിക്കൽ ടീമിന്റെ നിതാന്ത പരിശ്രമത്തിലൂടെ നെറ്റ്‌വർക്ക് പ്രശ്നം ഇന്നലെ പുലർച്ചയോടെ പരിഹരിച്ചുവെന്ന് എയർടെൽ വക്താവ് അറിയിച്ചു.