എം.ടെക് ബയോ എൻജിനിയറിംഗ് @ എൻ.ഐ.ടി കോഴിക്കോട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കോഴിക്കോട് 2025-26 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന എം.ടെക് ഇൻ ബയോഎൻജിനിയറിംഗ് പ്രോഗ്രാമിന് 19 വരെ ഓൺലൈനായി അപേക്ഷിക്കാം.അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലെ ബയോമെഡിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദാനന്തര പ്രോഗ്രാമാണിത്. എൻ.ഐ.ടിയിലെ ഡിപ്പാർട്‌മെന്റ് ഒഫ് ബയോസയൻസ് & എൻജിനിയറിംഗാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഒരു വർഷം എൻ.ഐ.ടി കോഴിക്കോടും,രണ്ടാം വർഷം യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലും പഠിക്കാം.അമേരിക്കയിലെ പഠനത്തോടൊപ്പം ഗവേഷണ തീസിസ് സമർപ്പിക്കുന്നവർക്ക് എം.എസ് ബിരുദാനന്തര ബിരുദത്തിന് അർഹത നേടാം.
യോഗ്യത
നാലു വർഷ ബി.ടെക് ഇൻ ബയോടെക്‌നോളജി,ബയോ എൻജിനിയറിംഗ്, ബയോഇൻഫോർമാറ്റിക്‌സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ്, ഫാർമസി,എം.ബി.ബി.എസ്, ലൈഫ് സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 60% മാർക്ക്/ CGPA 6 ലഭിച്ചിരിക്കണം. ഒബിസി, എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55% / 5.5 CGPA മതിയാകും.അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.ഐ.ടി കോഴിക്കോടിന്റെ ബയോ എൻജിനിയറിംഗിലെ എം.ടെക്കും,യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിന്റെ ബയോ മെഡിക്കൽ എൻജിനീയറിംഗിലെ എം.എസും ലഭിക്കുന്ന മികച്ച ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണിത്. യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിൽ പഠിക്കാൻ ആദ്യ വർഷം എം.ടെക്കിന് 7 CGPA നേടണം.മൊത്തം 15 സീറ്റുകളുണ്ട്. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓൺലൈനായി അപേക്ഷിക്കാം. www.nitc.ac.in/admissions-pg. ഇ മെയിൽ: pgadmissions@nitc.ac.in. ഫോൺ 7034011575.