പരിഷത്ത് സിമ്പോസിയം
Thursday 15 May 2025 12:48 AM IST
മലപ്പുറം : വർത്തമാനകാല തലമുറ പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി കൗമാരം സംഘർഷങ്ങൾക്കപ്പുറം എന്ന ആശയത്തിൽ സ്വീറ്റ് ടീൻ, ഡ്രീം ടീൻ, ടീൻ ഹൊറൈസൺ എന്ന ഹാഷ് ടാഗിൽ നടത്തുന്ന സിമ്പോസിയം 24,25 തീയതികളിൽ മലപ്പുറം ആസൂത്രണസമിതി ഹാളിൽ നടക്കും. മുൻ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സിമ്പോസിയത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റിയുടെ മുൻകൈയിലുള്ള ജനകീയ സംഘാടകസമിതിയാണ് സിമ്പോസിയം നടത്തുന്നത്. ജൂൺ മാസം മുതൽ ജില്ലയിൽ പ്രാദേശിക തലത്തിൽ നടത്തുന്ന പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള മൊഡ്യൂൾ സിമ്പോസിയത്തിൽ രൂപപ്പെടുത്തും.