യാത്രയയപ്പ് നൽകി
Thursday 15 May 2025 12:49 AM IST
വണ്ടൂർ: ഐ.എൻ.ടി.യു.സി വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അങ്കണവാടി വർക്കർമാർക്ക് യാത്രയയപ്പ് നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്സ്( ഐ.എൻ.ടി.യു.സി) വർക്കിംഗ് ജില്ലാ പ്രസിഡന്റ് കെ. ടി. ജുവൈരിയ അദ്ധ്യക്ഷത വഹിച്ചു. ആർ. ശോഭന, കെ. സുമതി, കെ. പ്രേമ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്. സംഘടനാ നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ജംഷീർ ബാബു, മാളിയേക്കൽ രാമചന്ദ്രൻ, സി.പി. സിറാജ്, പി.ടി. ജബീബ് സുക്കീർ, കാപ്പിൽ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു