സമ്മർ ക്യാമ്പിൽ റോക്കറ്റ് വിക്ഷേപിച്ച് കുട്ടികൾ
Thursday 15 May 2025 12:01 AM IST
പുനലൂർ : ബഹിരാകാശ സ്വപ്‌നങ്ങളുടെ വിഹായസിൽ കുരുന്ന് ഭാവനയും ശാസ്‌ത്ര കൗതുകവും ഇഴ ചേർന്നപ്പോൾ പുനലൂർ ടോക് എച്ച് പബ്ലിക് സ്‌കൂൾ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി. നിക്കോളാസ് ടെസ്‌ല ടെക്‌നോളജിയുടെ സഹകരണത്തോടെ സ്‌കൂളിൽ നടന്ന സമ്മർ ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികൾ റോക്കറ്രിന്റെ രൂപകൽപ്പനയും സാക്ഷാത്‌ക്കാരവും . പരിപാടിയുടെ ഭാഗമായി റോക്കട്രിയെ കുറിച്ചും പ്രൊപ്പൽഷന്റെ ശാസ്‌ത്രത്തെ കുറിച്ചു കുട്ടികൾക്ക് ക്ലാസെടുത്തു.രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്ന ആദ്യ വിക്ഷേപണം വിജയകരമായതിന്റെ ആവേശത്തിലായിരുന്നു കുട്ടി ശാസ്‌ത്രജ്ഞൻമാർ.പ്രിൻസിപ്പൽ എസ്. നിഷയായിരുന്ന പരിപാടിയുടെ ആസൂത്രണവും നിർവഹണവും ഏകോപിപ്പിച്ചത്.