തോപ്പിൽഭാസി ഗ്രന്ഥശാല പ്രതിഭാസംഗമം
Thursday 15 May 2025 12:08 AM IST
കരുനാഗപ്പളി: ശൂരനാട് വടക്ക് തോപ്പിൽ ഭാസി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശൂരനാട് ഗവ.ഹൈസ്കൂളിൽ വച്ച് പ്രതിഭാസംഗമം സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒയുടെ യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികളിൽ രണ്ടു പേർ ശൂരനാട് ഗവ.ഹൈസ്കൂളിൽ നിന്നുള്ള വിദ്യാർത്ഥിനികളായ അഫ്ര ഫാത്തിമ, ഹൃദ്യ എന്നിവരാണ്. . ശൂരനാട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ.വൈ. ജോയി മുഖ്യപ്രഭാഷണം നടത്തി. ജി.വത്സലകുമാർ പ്രതിഭകള ആദരിച്ചു. റോയിമോഹനൻ അദ്ധ്യക്ഷനായി. സി.മോഹനൻ സ്വാഗതം പറഞ്ഞു. ബി. രാധാകൃഷ്ണൻ നായർ, നെവിൻ രാജൻ, ഡി. ഉഷ, സുശീല വി.രാജൻ, എ.പൊടിയൻ, ടി. ഉത്തമൻ, കെ. സജീവ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.