ഫോക്കസ് പോയിന്റ് ജില്ലാതല ഉദ്ഘാടനം
Thursday 15 May 2025 1:25 AM IST
കൊല്ലം : പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള തുടർ പഠന സാദ്ധ്യതകളും കരിയർ മേഖലകളും പരിചയപ്പെടുത്തുന്ന പരിപാടി ഫോക്കസ് പോയിന്റിന്റെ ജില്ലാതല ഉദ്ഘാടനം കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ വസന്താ രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.എ.സലീം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡി.ജാസ്മിൻ ക്രൂസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ സാവിത്രി, പി.ടി.എ വൈസ് പ്രസിഡന്റ് സജി, സീനിയർ അസിസ്റ്റന്റ് സുനിത എന്നിവർ സംസാരിച്ചു. സൗഹൃദാ കോർഡിനേറ്റർ ആശാ റാണി നന്ദി പറഞ്ഞു. തുടർന്ന് കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ എൻ.കൊച്ചനുജൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസെടുത്തു.