സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണാടി വിതരണവും

Thursday 15 May 2025 1:26 AM IST

കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ ലിമിറ്റഡിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിലുൾപ്പെടുത്തി, ചവറ കാരുണ്യദീപം ചാരിറ്റബിൾ ട്രസ്റ്റിന്റ സഹകരണത്തോടെ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ കോവിൽത്തോട്ടം ലൂർദ് മാതാ സെൻട്രൽ സ്കൂളിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണാടി വിതരണവും സംഘടിപ്പിച്ചു. 400 ഓളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ നിന്നും 72 പേരെ തിമിര ശസ്ത്രക്രിയക്കായി അരവിന്ദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു . ഐ.ആർ.ഇ ജനറൽ മാനേജറും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ആംബ്രോസ് ഐ.ആർ.ഇ ചീഫ് മാനേജർ ഭക്തദർശൻ , ഫാദർ ജോളി എബ്രഹാം , ലൂർദ് മാതാ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പെചുള മേരി , അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോ- ഓർഡിനേറ്റർ ഹേമചന്ദ്രൻ , സേവ്യർ അലോഷ്യസ്‌ , മാൽക്കം മയൂരം എന്നിവർ സംസാരിച്ചു.