അഭിഭാഷകയ്ക്ക് മ‌ർദ്ദനം: വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി

Thursday 15 May 2025 3:54 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകനിൽ നിന്ന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ഇന്നലെ മർദ്ദനമേറ്റ അഭിഭാഷക ജെ.വി. ശ്യാമിലിയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.