അഭിഭാഷകയെ ആക്രമിച്ച സംഭവം: കർശന നടപടി വേണം

Thursday 15 May 2025 2:56 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകയ്‌ക്ക് സീനിയർ അഭിഭാഷകനിൽനിന്ന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ തടയുന്നത് ശരിയല്ല. ഏതെങ്കിലും തരത്തിൽ കുറ്രക്കാരെ സംരക്ഷിക്കാൻ ശ്രമം നടന്നാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.