നെഹ്റു യുവകേന്ദ്ര ഇനി മേരാ യുവ ഭാരത്

Thursday 15 May 2025 3:59 AM IST

ന്യൂഡൽഹി: നെഹ്റു യുവകേന്ദ്രയുടെ പേര് മേരാ യുവ ഭാരതെന്ന് കേന്ദ്രസർക്കാർ മാറ്റി. വെബ്സൈറ്റിൽ പേരുമാറ്റം നിലവിൽ വന്നു. നടപടിയെ കോൺഗ്രസ് അപലപിച്ചു. പേരു മാറ്റിയതിലൂടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകൾ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് മായ്ച്ചു കളയാനാകില്ലെന്ന് വ്യക്തമാക്കി. 2023ൽ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കിയത് വിവാദമായിരുന്നു.