മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു, മൃതദേഹം കണ്ടെത്തി
Thursday 15 May 2025 8:33 AM IST
മലപ്പുറം: മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഗഫൂറിനെയാണ് പുലി കടിച്ചുകൊന്നത്. ഇന്ന് പുലർച്ചെ ടാപ്പിംഗ് ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ഗഫൂറിനെ പുലി ആക്രമിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം നടന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.