പ്രത്യേകതകളേറെയുള്ള പശുക്കൾ, പ്രായമായവയെ ഉപേക്ഷിക്കുകയോ കശാപ്പുകാർക്ക് കൈമാറുകയോ ഇല്ല, പകരം ഇവർ ചെയ്യുന്നത്

Thursday 15 May 2025 12:51 PM IST

കൊ​ച്ചി​:​ ​കാ​ഴ്ച​യി​ൽ​ ​മാ​ത്ര​മ​ല്ല,​​​ ​ഈ​ ​പ​ശു​ക്ക​ളു​ടെ​ ​പാ​ലി​നു​മു​ണ്ട് ​സ​വി​ശേ​ഷ​ഗു​ണം.​ ​വം​ശ​നാ​മം​ ​'സ​ഹി​വാ​ൾ​".​ ​ അവി​ഭക്ത ​ഇന്ത്യയി​ലെ സാ​ഹി​വാ​ൾ​ ​പ്ര​ദേ​ശ​ത്ത് നി​ന്നു​ള്ള​തി​നാ​ലാ​ണ് ​സ​ഹി​വാ​ൾ​ ​എ​ന്ന് ​അ​റി​യ​പ്പെ​ട്ട​ത്.​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലെ​ ​'വൃ​ന്ദാ​വ​ൻ​"​ ​ഗോ​ശാ​ല​യി​ൽ​ ​ഈ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ 15​ ​എ​ണ്ണ​മു​ണ്ട്.​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​അ​മ്മു​വും​ ​ബം​ഗ​ളൂ​രു​ ​സ്വ​ദേ​ശി​യാ​യ​ ​ഭ​ർ​ത്താ​വ് ​സ​ന്തോ​ഷു​മാ​ണ് ​ദി​വാ​ൻ​സ് ​റോ​ഡി​ലെ​ 14​ ​സെ​ന്റി​ൽ​ ​ഗോ​ശാ​ല​ ​ന​ട​ത്തു​ന്ന​ത്.

നാ​ലു​ ​കൊ​ല്ലം​ ​മു​ൻ​പ് ​ഹ​രി​യാ​ന​യി​ൽ​നി​ന്നാ​ണ് ​ര​ണ്ടു​ ​പ​ശു​ക്ക​ളെ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​സു​ന്ദ​രി​യും​ ​ദു​ർ​ഗ​യും.​ ​അ​വ​യു​ടെ​ ​മ​ക്ക​ളും​ ​കൊ​ച്ചു​മ​ക്ക​ളു​മാ​ണ് ​മ​റ്റു​ള്ള​വ. വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ ​ഇ​ന​മാ​ണ് ​സ​ഹി​വാ​ൾ​ ​ഗോ​ക്ക​ൾ.​ ​പ​ശു​ക്ക​ളെ​ ​വ​ള​ർ​ത്തു​ന്ന​ത് ​ലാ​ഭ​ത്തെ​ക്കാ​ളേ​റെ​ ​ജീ​വി​ത​നി​യോ​ഗ​മാ​യി​ ​ഇ​വ​ർ​ ​ക​രു​തു​ന്നു.​ ​ചാ​ണ​ക​ത്തി​ൽ​നി​ന്ന് ​പാ​ച​ക​വാ​ത​ക​വും​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.​ ​ചാ​ണ​ക​വും​ ​ഗോ​മൂ​ത്ര​വും​ ​ആ​വ​ശ്യ​ക്കാ​ർ​ക്ക് ​സൗ​ജ​ന്യ​മാ​യും​ ​ന​ൽ​കും.​ ​മൈ​സൂ​രു​വി​ലും​ ​ഫാ​മു​ക​ളു​ള്ള​ ​ദ​മ്പ​തി​ക​ൾ​ ​കു​തി​ര​ക​ളെ​യും​ ​വ​ള​ർ​ത്തു​ന്നു​ണ്ട്.​ ​വെ​ച്ചൂ​ർ​ ​പ​ശു,​ ​കാ​സ​ർ​കോ​ട് ​കു​ള്ള​ൻ,​ ​പു​ങ്ക​നൂ​ർ,​ ​ഗി​ർ​ ​തു​ട​ങ്ങി​യ​ ​നാ​ട​ൻ​ ​ഇ​ന​ങ്ങ​ളു​ടെ​ ​ഫാ​മും​ ​കേ​ര​ള​ത്തി​ൽ​ ​തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ആ​ഗ്ര​ഹം.

പാൽ ലിറ്ററിന് 150 രൂപ

ഒരു പശുവിൽനിന്ന് ലഭിക്കുന്നത് പ്രതിദിനം 25-30 ലിറ്റർ പാൽ. നേരിയ സ്വർണനിറമുള്ള ഔഷധഗുണമുള്ള കൊഴുത്ത പാലാണ്. ലിറ്ററിന് വില 150 രൂപ. ആറു പശുക്കളെ കറക്കുന്നുണ്ട്. നഗരവാസികളും ആയുർവേദ കേന്ദ്രങ്ങളും മുഴുവൻ പാലും വാങ്ങും. ചോളം,​ തേങ്ങ-കടല പിണ്ണാക്ക്, തവിട് തുടങ്ങിയവയാണ് തീറ്റ. ജോലിക്കാരുടെ കൂലി ഉൾപ്പെടെ മാസം മൂന്നുലക്ഷത്തോളം രൂപ ചെലവുണ്ടെങ്കിലും ലാഭത്തിലാണ് ഗോശാല.

ശാന്ത പ്രകൃതം

ശരാശരി 700 കിലോയുള്ള തവിട്ടുനിറമുള്ള സഹിവാൾ പശുക്കൾ നന്നായി ഇണങ്ങും. മൂക്കുകയർ വേണ്ട. ശാന്ത പ്രകൃതം. വലിയ പൂഞ്ഞ (പുറത്തെ മുഴ), ഉരുണ്ട പിൻഭാഗം, കുഴിഞ്ഞ നടുവ്, കുളമ്പുവരെയുള്ള വാൽ തുടങ്ങിയവയാണ് പ്രത്യേകതകൾ

''പ്രായമായവയെ ഉപേക്ഷിക്കുകയോ കശാപ്പുകാർക്ക് കൈമാറുകയോ ഇല്ല. അന്ത്യംവരെ അവയെ പരിപാലിക്കും