മാസം സമ്പാദിക്കുന്നത് മൂന്ന് ലക്ഷം രൂപ; ബംഗാളി യുവാവ് കേരളത്തിൽ ചെയ്യുന്ന ജോലി
Thursday 15 May 2025 2:53 PM IST
കേരളത്തിൽ തൊഴിലില്ലെന്നും സമ്പാദിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്നും പറയുന്ന നിരവധി പേരുണ്ട്. എന്നാൽ കേരളത്തിൽ വന്ന് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നവർ അന്യനാട്ടുകാർ ഉണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കുമോ?
വിശ്വസിക്കില്ലെന്ന് പറയാൻ വരട്ടെ, കൊൽക്കത്ത സ്വദേശിയായ ദിപുൽ മാസം മൂന്ന് ലക്ഷം രൂപ വരെയാണ് സമ്പാദിക്കുന്നത്. ഷോജി രവി എന്നയാളാണ് യുവാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രയും സമ്പാദിക്കാൻ എന്ത് ജോലിയാണ് യുവാവ് ചെയ്യുന്നതെന്നല്ലേ ചിന്തിക്കുന്നത്.
തെങ്ങിന് മരുന്നടിക്കാനായി വർഷങ്ങൾക്ക് മുമ്പാണ് യുവാവ് കേരളത്തിലെത്തിയത്. കായംകുളത്താണ് യുവാവുള്ളത്. ജോലി സാദ്ധ്യത തിരിച്ചറിഞ്ഞതോടെ ലേബർ സപ്ലൈ ഒക്കെയായി മുന്നോട്ടുപോകുകയാണ്. തേങ്ങയിടാനും പുല്ല് വെട്ടാനും മരം വെട്ടാനുമൊക്കെയറിയാവുന്ന അമ്പതോളം പേർ ദിപുലിനൊപ്പം ജോലി ചെയ്യുന്നു.