'ഭൂമിമിത്ര" പുരസ്കാരം ശ്രീമൻ നാരായണന്
Friday 16 May 2025 12:11 AM IST
ആലുവ: ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ഏർപ്പെടുത്തിയ 'ഭൂമിമിത്ര" പുരസ്കാരം പക്ഷി സ്നേഹിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണന്. കുസാറ്റിലെ എമിറെറ്റ് പ്രൊഫസർ ഡോ. എൻ. മധു ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആലുവയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. എം.കെ. സാനു പുരസ്കാരം സമ്മാനിക്കും. സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി സി.ഐ. അബ്ദുൽ ജബ്ബാർ സംസാരിക്കും.