റോഡുകളുടെ ഉദ്ഘാടനം ഇന്ന്

Thursday 15 May 2025 7:47 PM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നിർമ്മാണം പൂർത്തിയായ 51 റോഡുകളുടെ ഉദ്ഘാടനത്തിനൊപ്പം ജില്ലയിലെ എട്ട് റോഡുകളും ഇന്ന് തുറന്നു നൽകും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. കറുകുറ്റി - അഴകം റോഡ്, അമരാവതി റോഡ്, ഫാ. മാത്യു കൊത്തകത്ത് റോഡ്, പി.ടി. ജേക്കബ് റോഡ്, സാന്റോ ഗോപാലൻ റോഡ്, കീഴില്ലം കുറിച്ചിലക്കോട് റോഡ്, നേര്യമംഗലം - നീണ്ടപ്പാറ റോഡ്, മൂവാറ്റുപുഴ ടൗൺ ലിങ്ക് റോഡുകൾ (ആസാദ് റോഡ്, ആശ്രാമംകുന്ന് റോഡ്, കാവുംകര മാർക്കറ്റ് റോഡ് ) എന്നിവയാണ് സമർപ്പിക്കുന്നത്.