ലഹരിവിരുദ്ധ ബോധവത്കരണം
Thursday 15 May 2025 7:53 PM IST
കൊച്ചി: ലഹരി വേട്ടയ്‌ക്കൊപ്പം റെയിൽവേ സ്റ്റേഷനുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുമായി റെയിൽവേ പൊലീസ്. മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയുമായി സഹകരിച്ച് എറണാകുളം സൗത്ത് , നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. എറണാകുളം റെയിൽവേ ഡി.വൈ.എസ്.പി ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ അനിൽ മാത്യു, ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, റെയിൽവേ പൊലീസ് എസ്.എച്ച്.ഒ നിസാറുദീൻ, എസ്.ഐ ഇ.കെ.അനിൽകുമാർ, ആർ.പി.എഫ് എസ്.ഐ ഗിരീഷ് കുമാർ, ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ സംഗീത, എസ്.സി.പി.ഒ സഹേഷ് തുടങ്ങിയവർ സംസാരിച്ചു.