വിരമിച്ചവർക്ക് യാത്രയയപ്പ്

Friday 16 May 2025 12:02 AM IST
News

കുറ്റ്യാടി: കുന്നുമ്മൽ ഐ.സി.ഡി.എസിന് കീഴിലെ വിവിധ അങ്കണവാടികളിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി. കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ , വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് , ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ.ദിനേശൻ, കുറ്റ്യാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ശിശുവികസന പദ്ധതി ഓഫീസർ അനിത. കെ.എം സ്വാഗതവും പ്രോജക്ട് ലീഡർ ഷിമ നന്ദിയും പറഞ്ഞു.