കരിയർ, ജോബ് എക്സ്‌പോ

Friday 16 May 2025 12:02 AM IST
കരിയർ, ജോബ് എക്സ്‌പോ

കോഴിക്കോട്: വെഫി എഡ്യൂസൈൻ 5.0 കരിയർ, ജോബ് എക്സ്പോ കോഴിക്കോട് കാലിക്കറ്റ് ടവറിൽ ഇന്നും നാളെയും നടക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എം.കെ. രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. 40ലധികം കരിയർ വിദഗ്ദ്ധർ മാർഗനിർദ്ദേശം നൽകും. റിക്രൂട്ട്മെൻറ് അവസരങ്ങളുമുണ്ടാകും. നൂറോളം സംരംഭകർ പങ്കെടുക്കുന്ന എന്റർപ്രെണേഴ്സ് മീറ്റുമുണ്ടാകും. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ആമസോൺ, ഇന്റൽ, ഐ.ബി.എം, സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിൽ നിന്നടക്കം 20 ഓളം പ്രതിനിധികൾ സെഷനുകൾക്ക് നേതൃത്വം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, കോർപ്പറേറ്റ് കരിയറുകൾ തുടങ്ങിയ വിഷയങ്ങളിലാണ് സെഷനുകൾ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഭാവി എന്ന വിഷയത്തിൽ വിജ്ഞാന കേരളം അഡ്വൈസർ ഡോ. സരിൻ ചർച്ചക്ക് നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ മുഹമ്മദ്‌ അനസ് കെ.പി, ഹാദി കെ, മുഹമ്മദ്‌ റമീസ് സി എന്നിവർ പങ്കെടുത്തു.