പെരുന്നാൾ സമാപിച്ചു

Friday 16 May 2025 1:41 AM IST
കരിമ്പാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ പെരുന്നാളിന്റെ ഭാഗമായി നടത്തിയ പ്രദക്ഷിണം.

നെന്മാറ: കരിമ്പാറ സെന്റ് മേരിസ് യാക്കോബായ സുറിയാനി ചാപ്പൽ പെരുന്നാളിന് സമാപനമായി. പെരുന്നാൾ ചടങ്ങുകൾക്ക് ബർ ശീമോൻ റമ്പാൻ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ജോബി ജോസ് പാപ്പാളിൽ, ഫാ. ജിജു വർഗീസ് തണ്ണിക്കോട്ടിൽ, ഫാ. ബിജു സ്‌കറിയ മൂങ്ങാം കുന്നേൽ, ഫാ.എമി എബ്രഹാം വലിയപറമ്പിൽ ആലുവ എന്നിവർ സഹ കാർമികത്വം വഹിച്ചു. ട്രസ്റ്റി എ.പി.ജോർജ് ആറ്റുപുറം, സെക്രട്ടറി ടി.സി.ബാബു തടികുളങ്ങര എന്നിവർ മൂന്ന് ദിവസത്തെ ആഘോഷചടങ്ങുകൾക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കു ശേഷം തോടുകാട് ഭാഗത്തേക്ക് പ്രദക്ഷിണം നടത്തി.