കട്ടിൽ വിതരണം ചെയ്തു
Friday 16 May 2025 1:43 AM IST
പാലക്കാട്: കൊഴിഞ്ഞമ്പാറ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലുള്ള വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. 587,250 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്ത് പരിധിയിൽ 127 പേർക്ക് കട്ടിൽ നൽകി. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽദോ പ്രഭു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കണ്ണൻ, വൈസ് പ്രസിഡന്റ് എം.നിലാവർണീസ, പഞ്ചായത്ത് സെക്രട്ടറി എൻ.രാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.ലിമി ലാൽ എന്നിവർ പങ്കെടുത്തു.