ഹെൽത്തി തരൂർ
Friday 16 May 2025 1:44 AM IST
പാലക്കാട്: തരൂർ നിയോജക മണ്ഡലത്തിലെ സമഗ്ര ആരോഗ്യ പദ്ധതിയായ ഹെൽത്തി തരൂരിന്റെ ഭാഗമായി മേയ് 17ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ആലത്തൂർ അസീസിയ ഹോസ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ഇ.എൻ.ടി വിഭാഗം, എല്ല് രോഗ വിഭാഗം, ഗൈനക്കോളജി, സർജറി എന്നിവയിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ഹൈബ്രോ സ്‌കാൻ, കൊളസ്‌ട്രോൾ, ബി.എം.ഡി, എൻ.സി.എസ്, ഷുഗർ ടെസ്റ്റ്, ബി.പി പരിശോധന, മരുന്നുകൾ എന്നീ സൗജന്യ സേവനങ്ങളുംക്യാമ്പിൽ ഉണ്ടാകും.