ടെസ്റ്റിൽ കോടിക്കിലുക്കം !

Thursday 15 May 2025 9:58 PM IST

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് 30.77 കോ‌ടി സമ്മാനം

ദുബായ് : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇത്തവണ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനലിൽ വിജയിക്കുന്നവർക്ക് 3.6 ദശലക്ഷം ഡോളർ (ഏകദേശം 30.77 കോടി ഇന്ത്യൻ രൂപ) ആണ് ലഭിക്കുക. 2021, 2023 വർഷങ്ങളിലെ വിജയികൾക്ക് ലഭിച്ചത് 1.6 ദശലക്ഷം ഡോളർ (13.67 കോടി രൂപ) ആയിരുന്നു.

ഇത്തവണത്തെ റണ്ണറപ്പിന് ലഭിക്കുന്നത് 2.16 ദശലക്ഷം ഡോളറാണ് (18.46 കോടി രൂപ). 2023-2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ആകെ സമ്മാനത്തുക 5.76 ദശലക്ഷം ഡോളർ (48.72 കോടി രൂപ) ആയിരുന്നു.

ഇന്ത്യയ്ക്ക് 12.31 കോടി

ഇത്തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇന്ത്യയ്ക്ക് 12.31 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും ഫൈനൽ കളിച്ച ടീമാണ് ഇന്ത്യ.

ഫൈനൽ ജൂൺ11മുതൽ

ലണ്ടനിലെ ലോഡ്സിൽ ജൂൺ 11മുതലാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ.