'ദൃശ്യം 2025' ന് ഇന്ന് തുടക്കം
Friday 16 May 2025 12:09 AM IST
പേരാമ്പ്ര:ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഫെസ്റ്റ് 'ദൃശ്യം 2025' 16 മുതൽ 21 വരെ കടിയങ്ങാട് പാലം നടക്കും. നാടൻ കലാമേള ,സാംസ്‌കാരിക ഘോഷയാത്ര, സംവാദങ്ങൾ, ചർച്ചാ വേദികൾ, ചിത്ര പ്രദർശനം പുസ്തകമേള, കലാവിരുന്നുകൾ, നാടോടി കലാരൂപങ്ങൾ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും .വിപണന മേള, ഭക്ഷ്യ മേള, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും സംഘടിപ്പിക്കപ്പെടും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഉണ്ണി വേങ്ങേരി (ചെയർമാൻ, സംഘാടക സമിതി), ടി .പി റീന ( വൈസ് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് ആൻഡ് വൈസ് ചെയർപേഴ്സൺ, സംഘാടക സമിതി ), എം അരവിന്ദാക്ഷൻ (ചെയർമാൻ, വികസനകാര്യ സ്ഥിരം സമിതി ആൻഡ് വൈസ് ചെയർമാൻ, സംഘാടക സമിതി ), കെ.വി കുഞ്ഞിക്കണ്ണൻ (ജനറൽ കൺവീനർ, സംഘാടക സമിതി) തുടങ്ങിയവർ പങ്കെടുത്തു .