സ്വർണ വില പവന് 1,560 രൂപ കുറഞ്ഞു
Friday 16 May 2025 4:24 AM IST
കൊച്ചി: ആഗോള രാഷ്ട്രീയ, വ്യാപാര സംഘർഷങ്ങൾ മയപ്പെട്ടതോടെ സ്വർണ വിലയിൽ ഇടിവ്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,170 ഡോളറിലേക്ക് താഴ്ന്നു. പിന്നാലെ കേരളത്തിൽ സ്വർണവില പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയിലെത്തി. ഗ്രാമിന്റെ വില 195 രൂപ ഇടിഞ്ഞ് 8,610 രൂപയിലെത്തി.
24 കാരറ്റ് തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 95 ലക്ഷം രൂപയിലേക്ക് താഴ്‌ന്നു. അമേരിക്കയിലെ ഇറക്കുമതി തീരുവ വർദ്ധനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് തിരുത്തുന്നതാണ് സ്വർണത്തിലേക്ക് നിക്ഷേപ ഒഴുക്ക് കുറച്ചത്.