കയറ്റുമതി മേഖല തിളങ്ങുന്നു
Friday 16 May 2025 12:27 AM IST
കൊച്ചി: രാജ്യാന്തര മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യയുടെ കയറ്റുമതി 9 ശതമാനം വർദ്ധനയോടെ 3849 കോടി ഡോളറായി. ഇലക്‌ട്രോണിക്‌സ്, എൻജിനിയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ ഉണർവാണ് കരുത്തായത്. അതേസമയം ഇന്ത്യയിലേക്കുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ കൂടിയതിനാൽ വ്യാപാര കമ്മി മുകളിലേക്ക് നീങ്ങി. കഴിഞ്ഞ മാസം ഇന്ത്യയുടെ വ്യാപാര കമ്മി 2,642 കോടി ഡോളറായാണ് ഉയർന്നത്. ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 19.12 ശതമാനം ഉയർന്ന് 6,491 കോടി ഡോളറായി. ക്രൂഡോയിൽ, സ്വർണം എന്നിവയിലെ വർദ്ധനയാണ് വ്യാപാര കമ്മി കൂടാൻ ഇടയാക്കിയത്.