വിഗാർഡ് അറ്റാദായത്തിൽ 19.6 ശതമാനം വർദ്ധന
Friday 16 May 2025 12:31 AM IST
കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് കമ്പനിയായ വിഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 19.6 ശതമാനം ഉയർന്ന്91.13 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 1538.08 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 21.8 ശതമാനം ഉയർന്ന് 313.72 കോടി രൂപയിലെത്തി. ഇക്കാലയളവിലെ പ്രവർത്തന വരുമാനം 5,577.82 കോടി രൂപയാണ്. വരുമാനത്തിലും ലാഭത്തിലും മികച്ച വളർച്ച നേടാൻ ഇക്കാലയളവിൽ കഴിഞ്ഞെന്ന് വിഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. 'സൺഫ്‌ളേം' ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ ടേം ലോണും മുൻകൂട്ടി അടച്ചു തീർത്ത് വി ഗാർഡ് വീണ്ടും കടരഹിത (ഡെബ്റ്റ് ഫ്രീ) കമ്പനിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.