ദേശീയ പണിമുടക്ക് ജൂലായ് 9ലേക്ക് മാറ്റി
Friday 16 May 2025 4:30 AM IST
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലായ് 9ലേക്ക് മാറ്റി. ഡൽഹിയിൽ ചേർന്ന ദേശീയ സമിതിയുടേതാണ് തീരുമാനം. ഇതോടെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്താനിരുന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ, വാഹനജാഥ, തുടങ്ങിയ എല്ലാ പരിപാടികളും മാറ്റി വച്ചതായി സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന നേതാക്കൾ അറിയിച്ചു.