ബി.ടെക് അഡ്മിഷൻ

Friday 16 May 2025 12:51 AM IST

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് 45 % മാർക്കുള്ള കുട്ടികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം. എൻട്രൻസ് ക്വാളിഫൈ ചെയ്യേണ്ട ആവശ്യമില്ല. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റുവഴി ജൂൺ 4 വൈകിട്ട് 4 മണി വരെയും, അപേക്ഷയും അനുബന്ധ രേഖകളും, 1000 / രൂപ രജിസ്‌ട്രേഷൻ ഫീസും ജൂൺ 07 വൈകിട്ട് 4 മണിക്ക് മുൻപായി കോളേജിലും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04692678983, 2667890, 8547005034, Website: https://cek.ac.in