കുടുംബശ്രീ ജില്ലാ കലോത്സവം
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ ''അരങ്ങ് 2025'' ജില്ലാതല കലോത്സവം കുളനട പ്രീമിയം കഫെയിൽ നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജിജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ തലങ്ങളിലാണ് മത്സരങ്ങൾ നടന്നത്. എ.ഡി.എസ്, സി.ഡി.എസ്, ബ്ലോക്ക് ക്ലസ്റ്റർ തലങ്ങളിൽ വിജയിച്ചവരാണ് ജില്ലാതലത്തിൽ പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 40 ഇനങ്ങളിലുമായി 450 ൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില, സംസ്ഥാന ഫോക്ക്‌ലോർ അക്കാദമി ബോർഡ് അംഗം സുരേഷ് സോമ, നാടക കലാകാരൻ തോമ്പിൽ രാജശേഖരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.ബിന്ദുരേഖ എന്നിവർ പങ്കെടുത്തു.