എം.ജി.കണ്ണന്റേത് പുതുതലമുറ അനുകരിക്കേണ്ട വ്യക്തിത്വം : ആന്റോ ആന്റണി

Friday 16 May 2025 12:55 AM IST

പത്തനംതിട്ട : മൂല്യച്യുതി സംഭവിക്കുന്ന രാഷ്ട്രീയരംഗത്ത് പുതുതലമുറയെ പൊതുപ്രവർത്തന രംഗത്തേക്ക് ആകർഷിക്കാൻ തന്റെ പ്രവർത്തനം കൊണ്ട് സാധിച്ച ഊർജസ്വലനായ വ്യക്തിത്വത്തിനുടമയായിരുന്നു

എം.ജി.കണ്ണനെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എം.ജി കണ്ണൻ അനുസ്മരണ സമ്മേളനം മാത്തൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ചെന്നീർക്കര മണ്ഡലം പ്രസിഡന്റ് എം.കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ഓമല്ലൂർ ശങ്കരൻ, ഓർത്ത്‌ഡോക്‌സ് സഭ തുമ്പൺ ഭദ്രാസനം സെക്രട്ടറി റവ.ഫദർ ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്‌കോപ്പാ, യു.ഡി.എഫ് ജില്ല കൺവീനർ എ.ഷംസുദ്ദീൻ, കുറവ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനോയ് കെ.മത്തായി, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ജെ.എസ് അടൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ഫാ.ഡാനിയൽ പുല്ലേലിൽ, റവ.ഫാദർ സി.കെ തോമസ്, കോൺഗ്രസ് ജില്ലാസെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, ജി.രഘുനാഥ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, വിശ്വകർമ്മസഭ താലൂക്ക് സെക്രട്ടറി ബൈജു.ആർ, അബ്ദുൾ കലാം ആസാദ്, അജിത് മാത്തൂർ, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, അജി അലക്‌സ്, രഞ്ജൻ പുത്തൻ പുരക്കൽ, ലിജോ ബേബി, ബാബു കൈമൂട്ടൽ, കല അജിത്, ജോമോൻ പുതുപറമ്പിൽ, വരദരാജൻ നായർ, അംബിക ശശി എന്നിവർ സംസാരിച്ചു.