ബയോമെട്രിക് സിറ്റിംഗ് 19ന്
Friday 16 May 2025 12:58 AM IST
പത്തനംതിട്ട : സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോർമ വിവരം ബന്ധപ്പെട്ട സ്ഥാപന അധികാരികളിൽ നിന്ന് സ്വീകരിക്കാനുളള സിറ്റിംഗ് 19ന് പത്തനംതിട്ട കേരള ബാങ്ക് ഹാളിൽ നടക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ പകർപ്പ് ഉൾപ്പെട്ട രേഖകളാണ് സമർപ്പിക്കേണ്ടത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ പെൻഷൻകാർ ജില്ലയിൽ സിറ്റിംഗ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ, സെക്രട്ടറി അറിയിച്ചു. ഫോൺ: 0471 2475681.