ധർണ്ണ നടത്തി

Friday 16 May 2025 12:00 AM IST

റാന്നി : കേരകർഷക സംരക്ഷണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 139 കോടി രൂപ വക മാറ്റിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നേതൃത്വത്തിൽ റാന്നി - പഴവങ്ങാടി കൃഷിഭവന് മുന്നിൽ നടത്തിയ ധർണ്ണ കോൺഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. തോമസ് അലക്സ്, പ്രകാശ് തോമസ്, ജോജി കഞ്ഞിക്കുഴി, അന്നമ്മ തോസ്, റൂബി കോശി, ആനി ജേക്കബ്, റഹിംകുട്ടി, അച്ചുതൻ നായർ, അവറാച്ചൻ പാറയ്ക്കൽ, റെജി പുതുശേരിമല, പ്രമോദ് മന്ദമരുതി എന്നിവർ പ്രസംഗിച്ചു.