വിവാഹേതര ബന്ധങ്ങൾ സാമൂഹ്യ പ്രശ്നമാവുന്നു

Friday 16 May 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങൾ സാമൂഹ്യപ്രശ്നമായി വളരുന്നതായി സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം അനാരോഗ്യകരമായ ബന്ധങ്ങളുടെ ദുരന്തഫലം അനുഭവിക്കുന്നത് കുട്ടികളാണെന്നും കമ്മിഷൻ വ്യക്തമാക്കി.

പക്വമായി ചിന്തിക്കേണ്ട 30 നും 45 നും ഇടയിലുള്ള പ്രായത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നതും അതിശയകരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹേതര ബന്ധങ്ങളുണ്ട്. മൊബൈൽ വഴിയാണ് പല ബന്ധങ്ങളും ഉടലെടുക്കുന്നതും വളരുന്നതും. വീടിന്റെ അന്തരീക്ഷത്തിൽ ഇത്തരം ബന്ധങ്ങൾ കണ്ടുവളരുന്ന കുട്ടികളിൽ വിവാഹത്തെക്കുറിച്ചും കുടുംബബന്ധത്തെക്കുറിച്ചും വികലമായ കാഴ്ചപ്പാടുകൾ വളരുമെന്ന് കമ്മിഷൻ ആശങ്കപ്പെട്ടു.

തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടൺ ഹിൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം ഹാളിൽ രണ്ട് ദിവസമായി നടന്ന അദാലത്തിൽ 400 കേസുകളാണ് പരിഗണിച്ചത്. ചെയർപേഴ്സൺ പി.സതീദേവി, അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. 165 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു.

സൊ​മാ​റ്റോ​യി​ലെ​ ​ചൂ​ഷ​ണം​:​ ​റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷൻ

കൊ​ച്ചി​:​ ​ഓ​ൺ​ലൈ​ൻ​ ​ഭ​ക്ഷ​ണ​ ​വി​ത​ര​ണ​ ​ശൃം​ഖ​ല​യാ​യ​ ​സൊ​മാ​റ്റോ​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഉ​ന്ന​യി​ച്ച​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​ർ​ ​അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ജ​സ്റ്റി​സ് ​അ​ല​ക്‌​സാ​ണ്ട​ർ​ ​തോ​മ​സ് ​നി​ർ​ദ്ദേ​ശി​ച്ചു. പ്ര​ശ്‌​ന​ങ്ങ​ളും​ ​പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​സ​മ​ഗ്ര​ ​റി​പ്പോ​ർ​ട്ട് ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഈ​ ​വി​ഭാ​ഗം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​യാ​ൽ​ ​അ​തും​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പം​ ​ഹാ​ജ​രാ​ക്ക​ണം. സൊ​മാ​റ്റോ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ക​മ്മി​ഷ​നു​ ​സ​മ​ർ​പ്പി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ 15​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​നി​ർ​ബ​ന്ധി​ത​മാ​യി​ ​ജോ​ലി​ ​ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ​പ്ര​ധാ​ന​ ​പ​രാ​തി. പു​ല​ർ​ച്ചെ​ ​ര​ണ്ടു​ ​വ​രെ​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​ ​വ​രു​ന്നു,​ ​ക​മ്പ​നി​ ​പ​രി​ഷ്‌​ക​രി​ച്ച​ ​റേ​റ്റ് ​കാ​ർ​ഡി​ന്റെ​ ​സ​മ​യ​ക്ര​മം​ ​കാ​ര​ണം​ ​ഉ​റ​ക്ക​മി​ല്ലാ​യ്മ​യും​ ​ശാ​രീ​രി​ക​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഉ​ണ്ടാ​കു​ന്നു​ ​തു​ട​ങ്ങി​യ​വ​യും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​ഇ​ത് ​ഇ​രു​ച​ക്ര​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.

പ​ത്തു​വ​യ​സു​കാ​ര​നെ​ ​ചാ​യ​പ്പാ​ത്രം​ ​ചൂ​ടാ​ക്കി​ ​പൊ​ള്ളി​ച്ചു

കാ​സ​ർ​കോ​ട്:​ ​ഫോ​ണി​ൽ​ ​ആ​ൺ​സു​ഹൃ​ത്തി​നോ​ട് ​സം​സാ​രി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്ത​‌​ ​പ​ത്തു​ ​വ​യ​സ്സു​ള്ള​ ​മ​ക​ന്റെ​ ​ദേ​ഹ​ത്ത് ​ചാ​യ​പ്പാ​ത്രം​ ​ചൂ​ടാ​ക്കി​ ​പൊ​ള്ളി​ച്ച​ ​മാ​താ​വി​നെ​തി​രെ​ ​ബേ​ക്ക​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു​ .​ ​കാ​സ​ർ​കോ​ട് ​പ​ള്ളി​ക്ക​ര​ ​കീ​ക്കാ​നം​ ​സ്വ​ദേ​ശി​നി​ക്കെ​തി​രെ​ ​ചൈ​ൽ​ഡ് ​ലൈ​നും​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ ​മാ​സം​ 28​നാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​സ​ഹ​പാ​ഠി​യാ​യി​രു​ന്ന​ ​ക​ള്ളാ​ർ​ ​സ്വ​ദേ​ശി​ ​ആ​ൺ​സു​ഹൃ​ത്തു​മാ​യി​ ​യു​വ​തി​ ​വീ​ഡി​യോ​ ​കോ​ൾ​ ​ചെ​യ്യു​ന്ന​ത് ​പ​തി​വാ​യി​രു​ന്നു.​ ​മ​ക​ൻ​ ​ഇ​ത് ​പി​താ​വി​നോ​ട് ​പ​റ​യു​മെ​ന്ന് ​പ​ല​ ​കു​റി​ ​പ​റ​ഞ്ഞി​ട്ടും​ ​യു​വ​തി​ ​പി​ന്മാ​റി​യി​രു​ന്നി​ല്ല.​ ​ഇ​തി​ൽ​ ​മാ​ന​സി​ക​മാ​യും​ ​ശാ​രീ​രി​ക​മാ​യും​ ​കു​ട്ടി​യെ​ ​യു​വ​തി​ ​ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഈ​ ​കു​ട്ടി​യ​ട​ക്കം​ ​ര​ണ്ടു​മ​ക്ക​ളെ​യും​ ​ഉ​പേ​ക്ഷി​ച്ച് ​യു​വ​തി​ ​ആ​ൺ​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​പോ​യ​ത്.​ ​പി​ന്നാ​ലെ​യാ​ണ് ​കു​ട്ടി​യോ​ട് ​കാ​ട്ടി​യ​ ​ക്രൂ​ര​ത​ ​പു​റ​ത്തു​വ​ന്ന​ത്.​ഭാ​ര്യ​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​ഭ​ർ​ത്താ​വ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലും​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.