ആശമാരുടെ പ്രശ്നം പഠിക്കാൻ : ഹരിത വി.കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതി

Friday 16 May 2025 12:00 AM IST

തിരുവനന്തപുരം : ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി.കുമാർ ചെയർപേഴ്സണായാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. ആശമാരുടെ ഓണറേറിയം, സേവനകാലാവധി എന്നിവ സംബന്ധിച്ച് പഠിച്ച് സമിതി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഒരുവിഭാഗം ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്ന് സംഘടനകളുമായി മന്ത്രി നടത്തിയ ചർച്ചയിൽ സമിതി രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒടുവിൽ 38-ാം ദിവസമാണ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായത്. ഹരിത വി.കുമാറിനു പുറമേ ആരോഗ്യവകുപ്പ് അഡി.സെക്രട്ടറി ആർ.സുഭാഷ്, ധന, തൊഴിൽ വകുപ്പിൽനിന്ന് അഡി.സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ, എൻ.എച്ച്.എം സോഷ്യൽ ഡെവലപ്‌മെന്റ് മേധാവി കെ.എം.സീന എന്നിവരാണ് സമിതിയിലുള്ളത്.

100 ദിവസത്തോടടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആശമാർ രാപ്പകൽ യാത്ര നടത്തുന്നതിനിടെയാണ് സർക്കാർ സമിതി രൂപീകരിച്ചത്.

ഏപ്രിൽ 3ന് നടന്ന ചർച്ചയിലാണ് പ്രശ്നം പഠിക്കാൻ സമിതിയെ വയ്ക്കാമെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ നിലവിലുള്ള 7000 രൂപ ഓണറേറിയം വർദ്ധിപ്പിക്കണമെന്നും തുടർന്ന് സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്നുമാണ് സമരസമിതി അറിയിച്ചിരുന്നത്.

സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്.

കാ​നാ​യി​യു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​രി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലു​ള്ള​ ​പ്ര​ശ​സ്ത​ ​ശി​ൽ​പി​ ​കാ​നാ​യി​ ​കു​ഞ്ഞി​രാ​മ​ന്റെ​ ​ചി​കി​ത്സാ​ ​ചെ​ല​വ് ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നാ​യി​രി​ക്കും​ ​ചി​കി​ത്സാ​ ​ചെ​ല​വി​ന് ​പ​ണം​ ​ന​ൽ​കു​ക.

പൊ​ലീ​സി​ന് ​ഇ​ന്ധ​ന​കു​ടി​ശി​ക​ ​തീ​ർ​ക്കാ​ൻ​ 46.8​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സി​ന്റെ​ ​ഇ​ന്ധ​ന​കു​ടി​ശി​ക​ ​തീ​ർ​ക്കാ​ൻ​ 46,80,948​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​പൊ​ലീ​സ് ​ക​ൺ​സ്യൂ​മ​ർ​ ​പ​മ്പി​ലേ​ക്ക് ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​ന്ധ​നം​ ​വാ​ങ്ങി​യ​തി​ലെ​ ​കു​ടി​ശി​ക​ ​തീ​ർ​ക്കാ​നാ​ണി​ത്.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ 17​വ​രെ​യു​ള്ള​ ​കു​ടി​ശി​ക​ ​തു​ക​യാ​ണി​ത്.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​പെ​ൻ​ഷ​ൻ​:​ ​ത​യ്യാ​റാ​ക്കി​യ​ത് ​ക​ര​ട് ​രൂ​പം

തി​രു​വ​ന​ന്ത​പു​രം​:​പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​വ്യ​വ​സ്ഥ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത് ​ക​ര​ട് ​രൂ​പം​ ​മാ​ത്ര​മാ​ണെ​ന്നും​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷം​ ​മാ​ത്ര​മേ​ ​അ​ന്തി​മ​ ​രൂ​പ​മാ​കൂ​യെ​ന്നും​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ടി.​വി.​സു​ഭാ​ഷ് ​അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യും​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​മാ​ദ്ധ്യ​മ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യും​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തും.​ ​ഉ​ന്ന​ത​ത​ല​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ത്തേ​ണ്ട​തു​ണ്ട്.​ഒ​രു​ ​ഫ​യ​ലി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ക​ര​ട് ​മാ​ത്ര​മാ​ണ് ​നി​ല​വി​ൽ​ ​ഇ​ത്.​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ക്കും​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ശേ​ഷ​മാ​യി​രി​ക്കും​ ​അ​ന്തി​മ​ ​മാ​ർ​ഗ​രേ​ഖ​ ​ത​യ്യാ​റാ​വു​ക​യെ​ന്നും​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു. 32​ ​വ​ർ​ഷം​ ​മു​മ്പ് ​ത​യ്യാ​റാ​ക്കി​യ​ ​വ്യ​വ​സ്ഥ​ക​ളാ​ണ് ​നി​ല​വി​ലെ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യു​ടേ​ത്.​ ​ഇ​ത് ​കാ​ലാ​നു​സൃ​ത​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കേ​ണ്ട​തു​ണ്ട്.​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ആ​നു​കൂ​ല്യം​ ​കൂ​ടു​ത​ൽ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​പ​രി​ഷ്‌​ക​രി​ക്കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.