കർഷക കോൺഗ്രസ് കൃഷി ഭവന് മുന്നിൽ പ്രതിഷേധിച്ചു
Friday 16 May 2025 12:09 AM IST
പത്തനാപുരം : കർഷക കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി പിറവന്തൂർ കൃഷി ഭവന് മുന്നിൽ നടത്തിയ ധർണ ജില്ലാ ജനറൽ സെക്രട്ടറി കറവൂർ സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. കേര പദ്ധതിക്ക് ലോക ബാങ്ക് അനുവദിച്ച 140 കോടി വക മാറ്റിയതിൽ പ്രതിഷേധിച്ചും മില്ലുകൾ സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ചുമായിരുന്നു ധർണ. റബറിന്റെ താങ്ങ് വില 250 രൂപയാക്കുമെന്ന വാഗ്‌ദാനം പാലിക്കണമെന്നും ആവശ്യമുയർന്നു. നിയോജക മണ്ഡലം പ്രസിഡന്റ് എം. സലാഹുദീൻ അദ്ധ്യക്ഷനായി.എ. നജീബ് ഖാൻ, കെ. ജോസ്,ബിജു വാഴയിൽ, കെ. തോമസ്, ടി. എൻ. ബാലകൃഷ്‌ണൻ, എസ്. ബാബുരാജ്, അബ്‌ദുൽ റഹിം പെരുന്തോയിൽ,സലിം കാര്യറ,റിയാസ് കാര്യാട്ട്,, വി. ആർ. രശാന്ത് മാലൂർ,സുനിൽ ശ്യാം,യൂസഫ് കോട്ടയിൽ എന്നിവർ സംസാരിച്ചു.